വി​ഴി​ക്കി​ത്തോ​ട്: പി​വൈ​എം​എ ലൈ​ബ്ര​റി​യും ആ​ർ​വി ഗ​വ​ൺ​മെ​ന്‍റ് വി​എ​ച്ച്എ​സ്‌ സ്കൂ​ളും സം​യു​ക്ത​മാ​യി ഹോം​ഗ്രോ​ൺ ന​ഴ്സ​റി​യു​ടെ സ​ഹാ​യ​ത്തോ​ടെ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ച​ങ്ങാ​തി​ക്കൊ​രു മ​രം പ​ദ്ധ​തി​ക്കു തു​ട​ക്ക​മി​ട്ടു. ഹോം​ഗ്രോ​ൺ പ്ര​തി​നി​ധി സെ​ബാ​സ്റ്റ്യ​ൻ സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക എ.​എം. ടീ​ന​യ്ക്ക് തൈ​ക​ൾ കൈ​മാ​റി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കെ.​കെ. പ​ര​മേ​ശ്വ​ര​ൻ, എ​സ്‌​എം​സി വൈ​സ് ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ്‌ മ​ഞ്ഞാ​ക്ക​ൻ, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി കെ.​ബി. സാ​ബു, തോ​മ​സ് മാ​ത്യു, ജാ​ൻ​സി ബാ​ല​ച​ന്ദ്ര​ൻ, മു​ഹ​മ്മ​ദ്‌ റാ​ഫി, ജോ​സ​ൻ ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ദ്ധ​തി​ക്ക് വി​വി​ധ സ​മ്മാ​ന​ങ്ങ​ളും ലൈ​ബ്ര​റി പ്ര​ഖാ​പി​ച്ചു. ഓ​രോ ക്ലാ​സി​ലും ന​ന്നാ​യി തൈ ​വ​ള​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​യെ വൃ​ക്ഷ​സ്നേ​ഹി അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കും. ആ​ദ്യം ഫ​ലം പ​ക​മാ​കു​ന്ന വീ​ട്ടി​ൽ ആ​ദ്യ ഫ​ല മ​ഹോ​ത്സ​വ​വും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ലൈ​ബ്ര​റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.