ചവിട്ടുവരിയിലെ അപകടമരം മുറിച്ചു
1572270
Wednesday, July 2, 2025 7:17 AM IST
നട്ടാശേരി: ചവിട്ടുവരി-വെള്ളൂപ്പറമ്പ് റോഡിലെ ഓട്ടോ സ്റ്റാൻഡിനോടു ചേർന്ന് അപകടാവസ്ഥയിൽ നിന്നിരുന്ന കൂറ്റൻ തണൽമരം മുറിച്ചു. നാട്ടുകാരുടെയും ഓട്ടോറിക്ഷാ ഡ്രൈവർമാരുടെയും നിരന്തര പരാതികളെത്തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ജനപ്രതിനിധികളും നേരിട്ടെത്തി സ്ഥലവാസികളുടെ പരാതി കേട്ടിരുന്നു.
തുടർന്ന് നഗരസഭാംഗം സാബു മാത്യു ജില്ലാ കളക്ടർക്കു നൽകിയ പരാതിയിൽ മരം മുറിച്ചുനീക്കാൻ ആർഡിഒ പൊതുമരാമത്ത് നിരത്തു വിഭാഗത്തിന് ഉത്തരവ് നൽകി. വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ ജില്ലാ പോലീസ്, ഫയർ ഫോഴ്സ്, കെഎസ്ഇബി എന്നിവർക്കും നിർദേശം നൽകി. ഇതോടെയാണ് മരം മുറിക്കാനാരംഭിച്ചത്.
അപകടാവസ്ഥയിലുള്ള മറ്റു മരങ്ങളും മുറിക്കുമെന്ന് വനംവകുപ്പും മറ്റ് ഉദ്യോഗസ്ഥരും അറിയിച്ചു.