രാജമറ്റം ഇടവക സുവര്‍ണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
1572290
Wednesday, July 2, 2025 7:38 AM IST
രാജമറ്റം: തിരുഹൃദയ ഇടവക സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധകുര്‍ബാനയര്‍പ്പിച്ച് ജൂബിലി ദീപം തെളിയിച്ചു. വികാരി ഫാ. ബെന്നി കുഴിയടിയില്‍, ഫാ. മോന്‍സി കൈപ്പടശേരി എന്നിവര്‍ വിശുദ്ധകുര്ബാനയ്ക്ക് സഹകാര്‍മികരായിരുന്നു. സുവര്‍ണ ജൂബിലി സ്മാരക ജീവകാരുണ്യനിധിയുടെയും പുതിയതായി ആരംഭിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെയും ഉദ്ഘാടനവും കര്‍ദിനാള്‍ നിര്‍വഹിച്ചു.
ബൈജു ചെമ്പുകണ്ടം, മോനിച്ചന് തടത്തില്‍ പുരയിടം, സിബിച്ചന് കല്ലുകുഴിയില്‍, ഷാജന് കൊണ്ടോടി, സിസ്റ്റര്‍ സിസി ജോസ്, വര്‍ഗീസ് കയ്യാലപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്കി.