ചങ്ങാതിക്ക് ഒരു മരവുമായി ആവേശത്തോടെ കുട്ടികൾ
1572007
Tuesday, July 1, 2025 11:41 PM IST
പാലാ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ചങ്ങാതിക്ക് ഒരു മരം എന്ന ജനകീയ വൃക്ഷവത്കരണ പരിപാടിയിൽ ആവേശത്തോടെ പങ്കുചേർന്ന് പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർഥികൾ.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ചങ്ങാതിക്ക് ഒരു മരം പദ്ധതി ഉദ്ഘാടനം ചെയ്തു. തുടർന്നു കുട്ടികൾ വീടുകളിൽനിന്നു കൊണ്ടുവന്ന വൃക്ഷത്തൈകൾ തങ്ങളുടെ പ്രിയപ്പെട്ട ചങ്ങാതിക്കു നൽകി പദ്ധതിയിൽ പങ്കുചേർന്നു. കുട്ടികളും അധ്യാപകരും കൊണ്ടുവന്ന വൃക്ഷത്തൈകൾ സ്കൂൾ വളപ്പിൽ നട്ടുപിടിപ്പിച്ചു. ഹെഡ്മാസ്റ്റർ ഫാ. റെജിമോൻ തെങ്ങുംപള്ളി, പിടിഎ പ്രസിഡന്റ് വി.എം. തോമസ് തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി.