ആരോഗ്യമേഖലയ്ക്ക് മാരകരോഗമെന്ന്
1572266
Wednesday, July 2, 2025 7:17 AM IST
കോട്ടയം: കേരളത്തിലെ ആരോഗ്യവകുപ്പിനെപ്പറ്റി ഇടതു സർക്കാരും വകുപ്പ് മന്ത്രിയും കൊട്ടിഘോഷിക്കുമ്പോൾ തിരുവനന്തപുരത്തെ ഡോക്ടറുടെ വെളിപ്പെടുത്തൽവഴി ആരോഗ്യമേഖലയിൽ ഭേദമാക്കാൻ കഴിയാത്ത വലിയ മാരകരോഗമാണ് പിടിപെട്ടിരിക്കുന്നതെന്നു മനസിലായതായി കേരള കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി.
നിയോജകമണ്ഡലം പ്രസിഡന്റ് എബി പൊന്നാട്ട് അധ്യക്ഷത വഹിച്ചു. പ്രിൻസ് ലൂക്കോസ് ഉദ്ഘാടനം ചെയ്തു. എം.കെ. ജോസഫ്, ജോയി ചെട്ടിശേരി, പ്രമോദ് കൃഷ്ണൻ, ബാബു ഐക്കരപ്പറമ്പിൽ, കെ.ഒ. തോമസ്, ജയിംസ് ചൂരൊടിൽ, സുനിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായി ജോസ് ജോണിനെയും സെക്രട്ടറിമാരായി ഉണ്ണി, എൻ.എ. ജോമോൻ പാറക്കൽ, ടിജു പരുത്തുംപാറ എന്നിവരെയും ട്രഷററായി ലാലു ചെറിയാനെയും തെരഞ്ഞെടുത്തു.