മാന്നാനം കെഇ കോളജിൽ വിജ്ഞാനോത്സവം ‘പ്രാരംഭ-2025’
1572271
Wednesday, July 2, 2025 7:17 AM IST
മാന്നാനം: കുര്യാക്കോസ് ഏലിയാസ് കോളജിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം - പ്രാരംഭ-2025 നടത്തി. മുൻ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. ഇന്നത്തെ ലോകത്ത് ഏറ്റവുമധികം തൊഴിൽ സാധ്യതയുള്ള നിർമിത ബുദ്ധി, സൈബർ സെക്യൂരിറ്റി, മെഷീൻ ലേണിംഗ് തുടങ്ങിയവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കുട്ടികൾ സ്വന്തമായ ചിന്താധാര വികസിപ്പിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സംസ്ഥാനതല ഉദ്ഘാടന സന്ദേശം വിദ്യാർഥികൾ ശ്രവിച്ചു.
കോളജ് മാനേജർ റവ. ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രഫ. ഡോ. ഐസൺ വി. വഞ്ചിപ്പുരയ്ക്കൽ, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സി.എസ്. സേവ്യർ സിഎംഐ, ബർസാർ ഫാ. ബിജു തോമസ് സിഎംഐ,
അധ്യാപകരായ ഡോ. ജെൻസി ഫ്രാൻസിസ്, ഡോ. രഞ്ജിനി രാധാകൃഷ്ണൻ, അലീഷ ജയിംസ്, പൂർവവിദ്യാർഥി സംഘടനാ സെക്രട്ടറി സി. ശിവപ്രസാദ്, ഓഫീസ് സൂപ്രണ്ട് ജോഷി കുര്യൻ, പിടിഎ പ്രതിനിധി ദീത, വിദ്യാർഥി പ്രതിനിധി ഡെയ്സി തുടങ്ങിയവർ പ്രസംഗിച്ചു.