ഡോക്ടേഴ്സ് ദിനാചരണം
1571999
Tuesday, July 1, 2025 11:41 PM IST
കാളകെട്ടി: ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് കപ്പാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാളകെട്ടി അസീസി ആശുപത്രിയിലെ ഡോ. സോഫി ഫ്രാൻസിസിനെ ആദരിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോൺസൺ പന്തപ്ലാക്കൽ അധ്യക്ഷത വഹിച്ചു. രൂപത ട്രഷറർ ജോജോ തെക്കുംചേരിക്കുന്നേൽ, രൂപത സമിതിയംഗം ജോബി തെക്കുംചേരിക്കുന്നേൽ, സണ്ണി കിഴവഞ്ചിയിൽ, ജോയി പാലക്കുടി, സ്വപ്നിൽ കല്ലൂകുളങ്ങര, മാത്യു വെള്ളാത്തോട്ടം, ജോഷി കൊടിപ്പറമ്പിൽ, സിസ്റ്റർ ജോൺസി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
ചെങ്ങളം: സെന്റ് ആന്റണീസ് എൽപി സ്കൂളിൽ ഡോക്ടേഴ്സ് ഡേ ആചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. ഡെന്റൽ സർജൻ ഡോ. അജു ജോർജ് കാഞ്ഞിരപ്പള്ളി, ഗവൺമെന്റ് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. റിച്ചിൻ മരിയ എന്നിവർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്കായി ക്ലാസുകൾ നയിച്ചു. ഡോക്ടർമാർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.