ചി​ങ്ങ​വ​നം: വാ​ക്കു​ത​ര്‍ക്ക​ത്തെ​ത്തു​ട​ര്‍ന്ന് യു​വാ​വി​നെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടുപേ​രെ ചി​ങ്ങ​വ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​ങ്ങ​വ​നം പ​ന്നി​മ​റ്റം, വാ​ലു​പ​റ​മ്പി​ല്‍, വി.​കെ. അ​ജി​ത്(24), മ​ണ​ക്കാ​ട ക​ണ്ണ​ന്‍ വി.​കെ. (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളും പ​ന്നി​മ​റ്റം സ്വ​ദേ​ശി എ​ബി​ന്‍ എ​ന്ന യു​വാ​വു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ര്‍ക്കം ചോ​ദ്യം ചെ​യ്ത​തി​ലു​ണ്ടാ​യ പ്ര​തി​കാ​ര​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

പ​ന്നി​മ​റ്റം ഷാ​പ്പ് ഭാ​ഗ​ത്തു വ​ച്ച് ഒ​ന്നാം പ്ര​തി അ​സ​ഭ്യം പ​റ​യു​ക​യും ക​യ്യി​ല്‍ ക​രു​തി​യി​രു​ന്ന പെ​പ്പ​ര്‍ സ്പ്രേ ​പ​രാ​തി​ക്കാ​ര​ന്‍റെ ക​ണ്ണി​ലേ​ക്ക് അ​ടി​ക്കു​ക​യും ച​വി​ട്ടേ​റ്റു താ​ഴെ വീ​ണ യു​വാ​വി​ന്‍റെ ത​ല​യ്ക്ക് ക​ല്ലെ​ടു​ത്തി​ടി​ച്ച് പ​രി​ക്കേ​ല്‍പി​ക്കു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു. പ്ര​തി​ക​ൾ​ക്കെ​തി​രേ ചി​ങ്ങ​വ​നം സ്റ്റേ​ഷ​നി​ല്‍ എ​ന്‍ഡി​പി​എ​സ് ഉ​ള്‍പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്.