ദര്‍ശനയില്‍ മുതിര്‍ന്ന പൗരന്മാരുടെ ഒത്തുചേരലും വിനോദപരിപാടികളും
1572265
Wednesday, July 2, 2025 7:17 AM IST
കോട്ടയം: ജീവിത സായാഹ്നത്തിലെത്തിയ മുതിര്‍ന്ന പൗരന്മാര്ക്കായി ദര്‍ശന സാംസ്കാരിക കേന്ദ്രത്തില്‍ വിനോദ പരിപാടികള്‍ ആരംഭിക്കുന്നു. ഡ്രീം സെറ്റേഴ്സ് സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ മാസത്തിലെ ആദ്യബുധനാഴ്ച നടന്നുവരുന്ന മുതിര്‍ന്ന പൗരന്മാരുടെ ഒത്തുചേരലിന്റെ ഭാഗമായിട്ടാണ് വിനോദ പരിപാടികള്‍.
ഇന്ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4.30വരെ നടത്തുന്ന മുതിര്‍ന്ന പൗരന്മാരുടെ ഒത്തുചേരലിനോടനുബന്ധിച്ച് രാവിലെ 11.30 മുതലാണ് ഇന്‍ഡോര്‍ വിനോദപരിപാടികള്‍. കാഡ്സ്, ചെസ്, കാരംസ്, പസില്‍സ് തുടങ്ങിയ വിനോദ പരിപാടികളില്‍ അംഗങ്ങള്‍ക്ക് ഏര്‍പ്പെടാം. 60 വയസിനു മുകളിലുള്ള സ്ത്രീ-പുരുഷന്മാര്ക്കാണ് വിനോദ പരിപാടികളിലും ഉച്ചകഴിഞ്ഞുള്ള ഒത്തുചേരലിലും പങ്കെടുക്കാന്‍ അവസരം. താത്പര്യമുള്ളവര്‍ക്ക് 944711 4328 നമ്പരില്‍ ബന്ധപ്പെടാം.