കേരളത്തിൽ ആരോഗ്യമേഖല തകര്‍ന്നു: തിരുവഞ്ചൂര്‍
1572264
Wednesday, July 2, 2025 7:17 AM IST
കോട്ടയം: കേരളത്തിലെ ആരോഗ്യമേഖല സമ്പൂര്‍ണമായി തകര്‍ന്നെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. മെഡിക്കല്‍ കോളജുകള്‍, ജനറല്‍ ആശുപത്രികള്‍ തുടങ്ങി സാമ്പത്തികമായി പിന്നാക്കാവസ്ഥയില്‍ നില്ക്കുന്ന, കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ വിദഗ്ധ ചികിത്സകള്‍ക്കായി ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ജറികള്‍പോലും നടക്കുന്നില്ലെന്നതും മരുന്നുകള്‍ ലഭ്യമാകുന്നില്ലെന്നതും കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളജിനു മുന്നിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.എ. സലീം, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, ആനന്ദ് പഞ്ഞിക്കാരന്‍, പി.ആര്. സോന, നീണ്ടൂര്‍ മുരളി, സോബിന്‍ തെക്കേടം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരീ ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.