അസംപ്ഷന്‍ വിദ്യാര്‍ഥിനി സഞ്ജന ലോക ജൂണിയര്‍ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്
1572287
Wednesday, July 2, 2025 7:38 AM IST
ചങ്ങനാശേരി: അസംപ്ഷന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്സ് ബിരുദ വിദ്യാര്‍ഥിനിയായ വി.എസ്. സഞ്ജന നെതര്‍ലന്‍ഡിലെ ആപ്പിള്‍ ഡോണില്‍ നടക്കുന്ന ലോക ജൂണിയര്‍ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 20 മുതല്‍ 24 വരെയാണ് ലോകജൂണിയര് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
കൊച്ചി സ്വദേശിനിയായ സഞ്ജന വിജയഭവനില്‍ സുഭാഷിന്റെയും സബിതയുടെയും മകളാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ ഭുവനേശ്വറില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല സൈക്ലിംഗ് മത്സരത്തില്‍ 500 മീറ്ററില്‍ എംജി യൂണിവേഴ്സിറ്റിക്കു വേണ്ടി മത്സരിച്ച സഞ്ജന സില്‍വര്‍ മെഡല്‍ നേടിയിരുന്നു.
27 വര്‍ഷങ്ങള്‍ക്കുശേഷം എംജി യൂണിവേഴ്സിറ്റിക്ക് സൈക്ലിംഗില്‍ ലഭിച്ച മെഡല്‍ സഞ്ജനയുടെ പേരിലായായിരുന്നു. പരിശീലകന് അജയ് പീറ്ററായിരുന്നു സഞ്ജനയുടെ വിജയത്തിനു പിന്നില്‍.
തിരുവനന്തപുരം സായിലെ അനില്‍ കുമാറിന്റെ കീഴിലാണ് ഇപ്പോള്‍ പരിശീലനം. സഞ്ജനയെ കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, പ്രിന്‍സിപ്പല്‍ ഡോ. റാണി മരിയ തോമസ്, ബര്‍സാര്‍ ഫാ. റോജന്‍ പുരയ്ക്കല്‍ എന്നിവര്‍ അഭിനന്ദിച്ചു .