അതിരമ്പുഴ സെന്റ് മേരീസിൽ പ്രതിഭാ സംഗമവും എസ്പിസി യൂണിറ്റ് ഉദ്ഘാടനവും നടത്തി
1572272
Wednesday, July 2, 2025 7:17 AM IST
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും അധ്യാപക-രക്ഷാകർതൃ സംഗമവും നടത്തി. സ്കൂൾ മാനേജർ ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് അധ്യക്ഷത വഹിച്ച സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
അഡീഷണൽ എസ്പി എ.കെ. വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്. അൻസൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ബ്ലോക്ക് പഞ്ചായത്തംഗം ആൻസ് വർഗീസ്, ഗ്രാമപഞ്ചായത്തംഗം ബേബിനാസ് അജാസ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ടോണി മണക്കുന്നേൽ,
ഹെഡ്മിസ്ട്രസ് സിനി ജോസഫ്, സീനിയർ അസിസ്റ്റന്റ് സുജ ജോസ്, പിടിഎ പ്രസിഡന്റ് മോൻസ് സെബാസ്റ്റ്യൻ, സ്കൂൾ ലീഡർ റോസ് കുര്യൻ എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.