അതിരമ്പുഴ സെന്റ് അലോഷ്യസിൽ പ്രതിഭാസംഗമം നടത്തി
1572269
Wednesday, July 2, 2025 7:17 AM IST
അതിരമ്പുഴ: സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ "ഡിയാ ഡെൽ മെരിറ്റോ' പ്രതിഭാ സംഗമവും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി.
സ്കൂൾ മാനേജർ ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് പ്രതിഭാസംഗമവും പൂർവവിദ്യാർഥിയും മസ്കറ്റ് സുൽത്താൻ ഖ്വാബുസ് യൂണിവേഴ്സിറ്റി സീനിയർ കൺസൾട്ടന്റുമായ ഡോ. ജോജി ജോർജ് പണ്ടാരക്കളം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു.
പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ അനീഷ ജോഷി, 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയവർക്ക് മെമന്റോയും സ്കോളർഷിപ്പുകളും സമ്മാനിച്ചു.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയിംസ് കുര്യൻ, ഗ്രാമപഞ്ചായത്തംഗം ജോഷി ഇമ്മാനുവൽ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. അനീഷ് കാമിച്ചേരി, പ്രിൻസിപ്പൽ ബിനു ജോൺ, ഹെഡ്മിസ്ട്രസ് റോഷ്നി കെ. ജേക്കബ്, പിടിഎ പ്രസിഡന്റ് സന്തോഷ് കുര്യൻ, ഹയർ സെക്കൻഡറി വിദ്യാർഥി പ്രതിനിധി അനീഷ ജോഷി, എസ്എസ്എൽസി വിദ്യാർഥി പ്രതിനിധിആയുഷ് സിംഗ് എന്നിവർ പ്രസംഗിച്ചു.