ഡോക്ടർമാരുടെ രക്തദാനവുമായി മരിയന്‍ മെഡിക്കല്‍ സെന്റര്‍
1572003
Tuesday, July 1, 2025 11:41 PM IST
പാലാ: ഡോക്ടേഴ്സ് ഡേയില്‍ ഡോക്ടര്‍മാരുടെ രക്തദാനം. പാലാ മരിയന്‍ മെഡിക്കല്‍ സെന്ററും പാലാ ബ്ലഡ് ഫോറവും പാലാ റോട്ടറി ക്ലബ്ബും ഐഎംഎയും ചേര്‍ന്ന് മരിയന്‍ മെഡിക്കല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാഘോഷത്തിലാണ് ഡോക്ടര്‍മാര്‍ രക്തം ദാനം ചെയ്തത്. സമ്മേളനം പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം ഉദ്ഘാടനം ചെയ്തു.
സൂപ്രണ്ട് ഡോ. മാത്യു തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഐഎംഎ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സിറിയക് തോമസ്, പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് മാത്തുക്കുട്ടി ജോസ്, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ആന്റണി വൈപ്പന, പാലാ ബ്ലഡ് ഫോറം ജോയിന്റ് സെക്രട്ടറി സജി വട്ടക്കാനാല്‍, ഹോസ്പിറ്റല്‍ ഓപ്പറേഷന് മാനേജര്‍ ബാബു സെബാസ്റ്റ്യന്‍, ബ്ലഡ് ഫോറം ട്രഷറാര്‍ പ്രഫ. സുനില്‍ തോമസ്, സിസ്റ്റര്‍ ബ്ലെസി ജോസി എഫ്സിസി, സിസ്റ്റര്‍ ബിന്‍സി എഫ്സിസി, ബ്ലഡ് ഫോറം ഡയറക്ടര്‍മാരായ സാബു ഏബ്രഹാം, സൂരജ് പാലാ, ഷാജി തകിടിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.