സയന്‍സ് സിറ്റി ഉദ്ഘാടനം: ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
1572300
Thursday, July 3, 2025 12:05 AM IST
കുറവിലങ്ങാട്: സയന്‍സ് സിറ്റിയുടെ ഉദ്ഘാടനച്ചടങ്ങിനെത്തുന്ന വാഹനങ്ങള്‍ക്കായി പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
കൂത്താട്ടുകുളം ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങള്‍ കോഴാ സയന്‍സ് സിറ്റിക്കു മുന്‍വശം ആളെയിറക്കി കുറവിലങ്ങാട് ദേവമാതാ കോളജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. കടപ്ലാമറ്റം, ഉഴവൂര്‍ എന്നീ പഞ്ചായത്തുകളില്‍നിന്നു വരുന്ന വാഹനങ്ങള്‍ സയന്‍സ് സിറ്റിക്കു മുന്‍വശം ആളെയിറക്കി കുര്യനാട് സെന്റ് ആന്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
വെളിയന്നൂര്‍, മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍നിന്നു വരുന്ന വാഹനങ്ങള്‍ കുര്യനാട് സെന്റ് ആന്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. മാഞ്ഞൂര്‍ പഞ്ചായത്തില്‍നിന്നു വരുന്ന വലിയ വാഹനങ്ങള്‍ സയന്‍സ് സിറ്റിക്കു മുന്‍വശം ആളെയിറക്കി കുര്യനാട് സെന്റ് ആന്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
മാഞ്ഞൂര്‍ പഞ്ചായത്തില്‍നിന്നു വരുന്ന ചെറിയ വാഹനങ്ങള്‍ കോഴാ ജംഗ്ഷനു സമീപം നാഗാര്‍ജുന ആയൂര്‍വേദ ഷോപ്പിന് എതിര്‍വശത്തെ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. കിടങ്ങൂര്‍, കണക്കാരി പഞ്ചായത്തുകളില്‍ നിന്നു വരുന്ന വലിയ വാഹനങ്ങള്‍ കുര്യനാട് സെന്റ് ആന്‍സ് സ്കൂള്‍ ഗ്രൗണ്ടിലും ചെറിയ വാഹനങ്ങള്‍ പകലോമറ്റം കൊച്ചിൻ സാനിവെയേഴ്സ് ബില്ഡിംഗിനുള്ളിലുള്ള ഗ്രൗണ്ടിലും പാര്‍ക്കു ചെയ്യണം. മുളക്കുളം, ഞീഴൂര്‍ പഞ്ചായത്തുകളില്‍നിന്നു വരുന്ന വലിയ വാഹനങ്ങള്‍ സയന്‍സ് സിറ്റിക്കു സമീപം ആളെയിറക്കി ദേവമാതാ കോളജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
എല്ലാ വാഹനങ്ങളും അവരവര്‍ക്കായി നിര്‍ദേശിച്ചിട്ടുള്ള പാര്‍ക്കിംഗ് ഗ്രണ്ടില്നിന്നുതന്നെ ആളെ കയറ്റി തിരികെ പോകണം. ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്‍വശവും സഖി സെന്ററിനു മുന്‍വശവും ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാം. സയന്‍സ് സിറ്റിക്കു സമീപവും എംസി റോഡിന്റെ വശങ്ങളിലും വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല.