പ്രകൃതിസംരക്ഷണം നമ്മുടെ ധര്‍മം: കേന്ദ്രമന്ത്രി സുരേഷ് ഗോപി
1572303
Thursday, July 3, 2025 12:05 AM IST
പാലാ: ചുറ്റുപാടുകള്‍ വൃത്തിയാക്കുമ്പോള്‍ പ്രകൃതിസംരക്ഷണത്തോടൊപ്പം സഹജീവികള്‍ക്ക് വസിക്കാന്‍ കഴിയുന്ന പരിസ്ഥിതിയെയും കൂടിയാണ് നാം ഒരുക്കിയെടുക്കുന്നതെന്നും ശുചിത്വകര്മങ്ങളില് ഏര്‍പ്പെടേണ്ടത് ഓരോ വ്യക്തിയുടെയും ധര്‍മമാണെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
മാലിന്യനിര്‍മാര്‍ജനവും ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡും സംയുക്തമായി നടത്തുന്ന ശുചീകരണ ബോധവത്കരണ കാമ്പയിന് ‘സ്വച്ഛതാ പഖ്വാദ’ പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്ക് അദ്ദേഹം പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും സ്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നടുകയും കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം നടത്തുകയും ചെയ്തു. ചടങ്ങില്‍ ചാവറ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനവും ചാവറ സ്കൂള്‍ ന്യൂസ് ബുള്ളറ്റിന് ‘ചാവറ ക്രോണിക്കല്സി’ന്റെ റിലീസിംഗും നടന്നു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട് സിഎഐ, ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ജോര്‍ജ് തോമസ്, ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് സ്റ്റേറ്റ് ചീഫ് വി.ആര്. ഹരികിഷന്, സ്കൂള്‍ മാനേജര്‍ ഫാ. ജയിംസ് നരിതൂക്കില്‍ സിഎംഐ, സ്കൂള്‍ ഡയറക്ടറും കോര്‍പറേറ്റ് മാനേജരുമായ ഫാ. ബാസ്റ്റിന് മംഗലത്തില്‍ സിഎംഐ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. പോള്‍സണ്‍ കൊച്ചുകണിയാംപറമ്പില്‍ സിഎംഐ തുടങ്ങിയവര്‍ പ്രസംഗിച്ചു.