ലഹരിവിരുദ്ധ ബോധവത്കരണം
1572304
Thursday, July 3, 2025 12:05 AM IST
പാളയം: സെന്റ് സേവ്യേഴ്സ് യുപി സ്കൂളിൽ അഡാർട്ട്, വിമുക്തി ക്ലബ്ബുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു അറയ്ക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനം പാലാ അസിസ്റ്റന്റ് എക്സൈസ് ഓഫീസർ ജോസഫ് ഉദ്ഘാടനം ചെയ്ത് ബോധവത്കരണം നടത്തി. ഹെഡ്മിസ്ട്രസ് സീമ മാത്യു, വിദ്യാർഥി പ്രതിനിധി കൃഷ്ണവേണി അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ചേന്നാട്: ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ചേന്നാട് സെന്റ് മരിയ ഗൊരേത്തി ഹൈസ്കൂളിലെ വിദ്യാർഥികളും ചേന്നാട് നിവാസികളും ചേർന്ന് നടത്തിയ സൈക്കിൾ റാലി വാർഡ് മെംബർ ഷാന്റി തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് കുട്ടികൾ ലഹരിക്കെതിരേ മനുഷ്യച്ചങ്ങലയും തീർത്തു. തെരുവുനാടകം, ഫ്ലാഷ് മോബ്, ടാബ്ലോ തുടങ്ങിയ പരിപാടികളും അവതരിപ്പിച്ചു.