അരുവിത്തുറ കോളജിൽ വിജ്ഞാനോത്സവത്തിന് തിരിതെളിഞ്ഞു
1572305
Thursday, July 3, 2025 12:05 AM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജിലെ പുതിയ ബിരുദ ബാച്ചുകളുടെ അധ്യയന വർഷത്തിന് തുടക്കമായി സംസ്ഥാന സർക്കാരിന്റെ വിജ്ഞാനോത്സവം പരിപാടിയുടെ ഭാഗമായി കോളജിൽ ദീക്ഷാരംഭ് വിജ്ഞാനോത്സവം സംഘടിപ്പിച്ചു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ ഫാ. സെബാസ്റ്റ്യൻവെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഭാഗമായി വിദ്യാർഥികൾ ദീപം തെളിച്ചു. ബർസാർ ഫാ. ബിജു കുന്നക്കാട്ട് വിദ്യാർഥികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ്, അഡ്മിഷൻ സെൽ കൺവീനർ ജോബി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.