ലഹരിക്കെതിരേ പ്രതിഷേധജ്വാലയും ധർണയും
1572310
Thursday, July 3, 2025 12:05 AM IST
പൊൻകുന്നം: സർക്കാർ ഉരുക്കുമുഷ്ടി ഉപയോഗിച്ച് രാസലഹരി മാഫിയയെ അടിച്ചമർത്തണമെന്ന് മഹിളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി. ലഹരിക്കെതിരേ പൊൻകുന്നത്ത് നടത്തിയ പ്രതിഷേധജ്വാലയും സായാഹ്ന ധർണയും ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലൂസി ജോർജ് അധ്യക്ഷത വഹിച്ചു.
പ്രഫ. റോണി കെ. ബേബി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന്, ഡാനി ജോസ്, ഉഷാകുമാരി, സനോജ് പനക്കൽ, ടി.കെ. ബാബുരാജ്, ഇന്ദുകല എസ്. നായർ, പ്രീത ബിജു, പി.സി. ത്രേസ്യാമ്മ, ലൈസാമ്മ സണ്ണി, ശ്യാം ബാബു, സൂരജ്ദാസ്, ബിജു മുണ്ടുവേലി, ഇ.ജെ. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.