ആഫ്രിക്കൻ ഒച്ചുശല്യം അവസാനിപ്പിക്കണം: ഏദൻ പബ്ലിക് സ്കൂൾ
1572311
Thursday, July 3, 2025 12:05 AM IST
വാഴൂർ: കേരളത്തിലാകമാനം വളരെ വേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്കൻ ഒച്ചുശല്യം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് വാഴൂർ ഏദൻ പബ്ലിക് സ്കൂൾ എക്കോ ക്ലബ്, ഫാർമേഴ്സ് ക്ലബ് എന്നിവയുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.
കൃഷി മൊത്തം നശിപ്പിക്കുക മാത്രമല്ല മെനഞ്ചൈറ്റിസ് പോലെയുള്ള മാരകരോഗങ്ങൾക്കും കാരണമാകുന്ന ഒച്ചുകളെ യുദ്ധകാലാടിസ്ഥാനത്തിൽ നശിപ്പിക്കേണ്ടതാണെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എക്കോ ക്ലബ് പ്രസിഡന്റ് ബി. നിരഞ്ജന് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ടോം തോമസ്, പ്രിൻസിപ്പൽ മഞ്ജുള മാത്യു, അധ്യാപകരായ ബി. സൗമ്യ, പ്രിയ കെ. ജോസഫ്, എസ്. ആര്യലക്ഷ്മി, ക്ലബ്ബുകളുടെ ഭാരവാഹികളായ ബി. നിരഞ്ജൻ, കെ.എസ്. ആരോൺ, നൈമ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.