സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിജയദിനാഘോഷം
1572301
Thursday, July 3, 2025 12:05 AM IST
പാലാ: പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിജയദിനാഘോഷം അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന് മുഖ്യാതിഥിയായിരിക്കും. 2024 സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചവരെ യോഗത്തില്‍ ആദരിക്കും.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം നേടി കേരള ടോപ്പറായ ആല്‍ഫ്രഡ് തോമസിന്, കെ.ജെ. മാത്യു ഐഎഎസ് മെമ്മോറിയല്‍ സ്വര്‍ണമെഡല്‍ സമ്മാനിക്കും. കെ.ജെ. മാത്യു അനുസ്മരണപ്രഭാഷണം മാണി സി. കാപ്പന് എംഎല്‍എ നിര്‍വഹിക്കും. യോഗത്തില്‍ മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, പ്രിന്‍സിപ്പല്‍ ഡോ. വി.വി. ജോര്‍ജുകുട്ടി ഒട്ടലാങ്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ജുബിന്‍ ജയിംസ് എന്നിവര്‍ പ്രസംഗിക്കും.