ശബരി എയര്‍പോര്‍ട്ട്: സ്ഥലം സര്‍വേ തുടങ്ങി
1572321
Thursday, July 3, 2025 12:05 AM IST
കോട്ടയം: നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 2570 ഏക്കര്‍ ഭൂമിയുടെ ഫീല്‍ഡ് സര്‍വേ തുടങ്ങി. മണിമല വില്ലേജില്‍ മുക്കടയ്ക്കു സമീപമാണ് ഇന്നലെ സര്‍വേ തുടങ്ങിയത്. കാലാവസ്ഥ അനുകൂലമായാല്‍ ഒക്ടോബറിനു മുന്‍പ് സര്‍വേ പൂര്‍ത്തിയാകും. ഒരു റവന്യൂ സര്‍വേയറും അഞ്ച് താത്കാലിക സര്വേയര്മാരുമാണ് നേതൃത്വം നല്‍കുന്നത്.
സര്‍വേക്കു ശേഷം സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് പൊന്നുംവില നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങും. സ്ഥലം, കെട്ടിടം, മരങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകമായി തുക നിശ്ചയിച്ചാണ് നഷ്ടം നല്‍കുക. ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍വേ നടത്തുന്നതിന് കോടതി തടസമില്ലെന്നും അടുത്ത മാസം എസ്റ്റേറ്റിലെ സര്‍വേ തുടങ്ങുമെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി.