തെരുവുനായ ആക്രമണം: രണ്ടുപേർക്ക് കടിയേറ്റു
1572895
Friday, July 4, 2025 7:02 AM IST
കടുത്തുരുത്തി: ആപ്പാഞ്ചിറ പോളിടെക്നിക്ക് കോളജിനു സമീപം തെരുവുനായയുടെ ആക്രമണം. പോളിടെക്നിക്ക് ജീവനക്കാരനും മുക്കം സ്വദേശിക്കുമാണ് നായയുടെ കടിയേറ്റത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം.
പോളിടെക്നിക്ക് കോളജിനു സമീപത്ത് നില്‍ക്കുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ കടിച്ച നായ സമീപത്തു നിന്ന പടിഞ്ഞാറേമുക്ക് തങ്കപ്പ (70) നെയും കടിക്കുകയായിരുന്നുവെന്ന് ദൃക്സാഷികള്‍ പറഞ്ഞു.
തുടര്‍ന്ന് ഇവിടെനിന്ന് ഓടിപ്പോയ നായ വഴിയിലുണ്ടായിരുന്ന മറ്റു നായ്ക്കളെയും കടിച്ചതായി പറയുന്നു. നായയെ കണ്ടെത്താനായിട്ടില്ല. ഈ ഭാഗത്ത് തെരുവ് നായശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കടിയേറ്റ ഇരുവരും വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.