ദുക്റാന തിരുനാൾ ഭക്തിനിർഭരമായി
1572897
Friday, July 4, 2025 7:02 AM IST
ചെമ്പ്: വൈക്കം ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പളളിയിലും സെന്റ് തോമസ് യാക്കോബായപള്ളികളിലേയും ദുഖ്റാന തിരുനാൾ ആഘോഷം ഭക്തിനിർഭരമായി. ഇരു ദേവാലയങ്ങളിലും വിശുദ്ധന്റെ അനുഗ്രഹം തേടി തിരുനാൾ കുർബാനയിലും പ്രദക്ഷിണത്തിലും നൂറുക ണക്കിനാളുകൾ പങ്കെടുത്തു.
കുരിശടികളിലേക്കു നടന്ന പ്രദക്ഷിണത്തിന് വർണക്കുടകൾ , വാദ്യഘോഷം എന്നിവ മിഴിവേകി.വിശുദ്ധന്റെ തിരുസ്വരൂപത്തിൽ പുഷ്പവൃഷ്ടി നടത്തിയും മെഴുകുതിരി തെളിച്ചും നേർച്ചകൾ സമർപിച്ചും വിശ്വാസികൾ അനുഗ്രഹം തേടി.
തിരുനാളിനോടനുബന്ധച്ചു നടന്ന നേർച്ചസദ്യയിലും നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ തിരുക്കർമങ്ങൾക്ക് വികാരി ഫാ. ഹോർമിസ് തോട്ടക്കര,സഹവികാരി ഫാ. ഷൈജുആട്ടോക്കാരൻ സിഎംഐഎന്നിവർ കാർമികത്വം വഹിച്ചു.
സെന്റ് തോമസ് യാക്കോബായ പള്ളിയിൽ വികാരി ഫാ.ജോയി ആനക്കുഴി, ഫാ. പോൾ തോട്ടയ്ക്കാട്ട്, റവ.ഡോ. മാത്യൂസ് മോർ ഇവാനിയോസ്, ട്രസ്റ്റി കുര്യാക്കോസ് പാലത്തിങ്കൽ, സെക്രട്ടറി ഇ.എം.സാബു തുടങ്ങിയവർ നേതൃത്വം നൽകി.