വനമഹോത്സവം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
1572893
Friday, July 4, 2025 7:02 AM IST
കോട്ടയം: കേരളത്തില്‍ വനവിസ്തൃതി വര്‍ധിപ്പിക്കുക എന്നത് സാധ്യമല്ലെങ്കിലും ട്രീ ബാങ്കിംഗ് പോലുള്ള പദ്ധതികളിലൂടെ മരം നടാനുള്ള പ്രേരണ ഉണര്‍ത്തി മരങ്ങളെ മനുഷ്യന്റെ മിത്രങ്ങളാക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്.
കോട്ടയം സിഎംഎസ് കോളജില്‍ വനം-വന്യജീവി വകുപ്പ് സംഘടിപ്പിച്ച വനമഹോത്സവം 2025ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് ഡോ. പി. പുകഴേന്തി അധ്യക്ഷത വഹിച്ചു.
വനംവകുപ്പ് നടപ്പാക്കുന്ന ട്രീ ബാങ്കിംഗ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പദ്ധതിയുടെ അഞ്ചു ഗുണഭോക്താക്കള്‍ക്ക് ചന്ദനത്തൈ വിതരണം ചെയ്തു മന്ത്രി നിര്‍വഹിച്ചു. ഇക്കോ - ടൂറിസം വെബ്സൈറ്റ് ഉദ്ഘാടനം, മറയൂര്‍ ചന്ദന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മിസ്റ്റിക് മറയൂര്‍ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം എന്നിവയും നടന്നു.