ജോസ്കോ ആശുപത്രിയില്‍ പാരാമെഡിക്കല്‍ കോഴ്സ്: അഡ്മിഷന് ആരംഭിച്ചു
1572632
Friday, July 4, 2025 4:30 AM IST
പന്തളം: ഇടപ്പോണ്‍ ജോസ്കോ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയില്‍ പാരാമെഡിക്കല്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷന് ആരംഭിച്ചു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും വളരെയധിയകം തൊഴിലവസരമുള്ള കോഴ്സിലേക്ക് പത്താം ക്ലാസ് പാസായവര്‍ക്കും പഠിക്കാം.
ലിങ്കയാസ് യൂണിവേഴ്സിറ്റി നടത്തുന്ന ദ്വിവത്സര ഡിപ്ലോമയ്ക്കും ത്രിവത്സര ഡിഗ്രിക്കും പഠിക്കാന്‍ പ്ലസ്ടു പാസാകണം. പ്ലസ്ടു ഏത് ഗ്രൂപ്പില്‍ ഉള്ളവര്‍ക്കും പഠിക്കാം. എന്സിവിആര്ടി നടത്തുന്ന ദ്വിവത്സര മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യൻ, റേഡിയോളജി, ഇമേജിംഗ് ടെക്നോളജി, എന്നീ കോഴ്സുകളുടെ ഡിപ്ലോമയും നടത്തും.
കേരള സര്‍ക്കാരിന്റെയും പാരാ മെഡിക്കല്‍ കൗണ്‍സിലിന്റെയും അംഗീകാരമുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡിപ്ലോമ കോഴ്സുമുണ്ട്. സയന്‍സ് ഗ്രൂപ്പില്‍ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം.
പഠനത്തോടൊപ്പം ജോസ്കോയില്‍ പ്രായോഗിക പരിശീലനവും നല്‍കും. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്, ഹോം നഴ്സിംഗ് എന്നീ ഒരു വര്‍ഷ കോഴ്സുകളുമുണ്ട്. പത്താം ക്ലാസ് പാസായവര്‍ക്ക് അഡ്മിഷന് ലഭിക്കും. 0479 -237 4982 / 95444 60920