പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി ചതുര്‍ശതാബ്ദി ആഘോഷ സമാപനം ഇന്ന്
1573210
Saturday, July 5, 2025 7:11 AM IST
കോട്ടയം: പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ ചതുര്‍ശതാബ്ദി ആഘോഷ സമാപനം ഇന്നു നടക്കും. വൈകുന്നേരം 5.15നു ചേരുന്ന സമ്മേളനം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. തുടര്‍പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യപ്രഭാഷണവും നടത്തും.
ചാണ്ടി ഉമ്മന്‍ എംഎല്‍എ സുവനീര്‍ പ്രകാശനം ചെയ്യും. പള്ളി വികാരി ഫാ. ബിബിന്‍ കണ്ടോത്ത്, മോന്‍സ് ജോസഫ് എംഎല്‍എ, സിനിമാതാരം ദിലീഷ് പോത്തന്, ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, ശ്രീജിത്ത് കെ. നമ്പൂതിരി, ഫാ. ജയിംസ് ചെരുവില്‍, ഫാ. അബ്രഹാം കരിപ്പിങ്ങാംപുറം, സിസ്റ്റര്‍ കൊച്ചുറാണി, ബിനു പല്ലോന്നില്‍ എന്നിവര്‍ പ്രസംഗിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3.15നു കിടങ്ങൂരില്‍നിന്നു പുന്നത്തുറയിലേക്ക് റാലി നടക്കും.
കിടങ്ങൂര്‍ എസ്എച്ച്ഒ കെ.എല്‍. മഹേഷ് റാലി ഫ്ളാഗ് ഓഫ് ചെയ്യും. പത്രസമ്മേളനത്തില്‍ ഫാ. ബിബിന്‍ കണ്ടോത്ത്, ബിനു സ്റ്റീഫന്‍ പല്ലോന്നില്‍, ബിബീഷ് ഒലീക്കമുറി, സാബു ഒഴുങ്ങാലില്‍, സാബു വയലില്‍ എന്നിവര്‍ പങ്കെടുത്തു.