വെള്ളപ്പൊക്ക നിവാരണത്തിന് ബദല്‍ നിര്‍ദേശങ്ങളുമായി എംഎല്‍എ
1572987
Friday, July 4, 2025 11:41 PM IST
പാലാ: കേരളത്തിലുണ്ടാകുന്ന വെള്ളപ്പൊക്കദുരിതത്തില്നിന്നു നാടിനെ രക്ഷിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്ന് മാണി സി. കാപ്പന് എംഎല്‍എ .
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തി രജിസ്റ്ററിലുള്ള വിസ്തീര്ണമനുസരിച്ച് ആറുകളുടെയും തോടുകളുടെയും വീതി കൂട്ടിയും അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മണ്ണും മണലും നീക്കം ചെയ്തും വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിപ്പിച്ച് ഒരു പരിധിവരെ വെള്ളപ്പൊക്കം തടയാം. ഡാമുകളില്‍ അടിഞ്ഞിരിക്കുന്ന മണലും ചെളിയും ലേലം ചെയ്തു 40 ശതമാനം വരുമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും 60 ശതമാനം വരുമാനം സര്‍ക്കാരിനുമായി നിശ്ചയിക്കാം. മണല്‍ വാരുന്നതിന് നിരോധനം നിലനില്‍ക്കുന്നതുകൊണ്ട് സര്‍ക്കാര്‍ ഖജനാവിലേക്ക് പണം വരുന്നില്ല.
എന്നാല്‍ അനധികൃതമായി മണല്‍ഖനനവും ശേഖരണവും നടക്കുന്നുവെന്നുള്ളത് യാഥാര്‍ഥ്യമാണ്. ഇതിന് പരിഹാരമായി പരസ്യമായി ലേലം ചെയ്ത് മണലും മണ്ണും നീക്കംചെയ്ത് താഴ്ന്ന പ്രദേശങ്ങള്‍ ഉയര്‍ത്തിയെടുക്കണമെന്ന് എംഎൽഎ നിർദേശിച്ചു.