"വെൽനസ് സമ്മിറ്റ്' ആരോഗ്യ സെമിനാർ നാളെ
1572933
Friday, July 4, 2025 10:12 PM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രലിന്റെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നാളെ വെൽനസ് സമ്മിറ്റ് എന്ന പേരിൽ ആരോഗ്യ സെമിനാർ നടക്കും. രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ കത്തീഡ്രൽ മഹാജൂബിലി ഹാളിൽ ലൂർദ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സെമിനാർ ആർച്ച്പ്രീസ്റ്റും കത്തീഡ്രൽ വികാരിയുമായ റവ.ഡോ. കുര്യൻ താമരശേരി ഉദ്ഘാടനം ചെയ്യും. ആതുര സേവനരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഡോക്ടർമാർ പങ്കെടുക്കും.
സമ്മർദങ്ങളെ അതിജീവിക്കാനുള്ള മാർഗങ്ങളെപ്പറ്റി കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, ആഘാതവും മറവിയുമില്ലാത്ത ജീവിതത്തെപ്പറ്റി കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡോ. ജോസഫ് സെബാസ്റ്റ്യൻ, ഹൃദയാരോഗ്യത്തെക്കുറിച്ച് കാരിത്താസ് ആശുപത്രിയിലെ ഡോ. ജോണി ജോസഫ് എന്നിവർ സെമിനാർ നയിക്കും.
അസിസ്റ്റന്റ് വികാരിമാരായ ഫാ. തോമസ് ആലപ്പാട്ടുകുന്നേൽ, ഫാ. ടോണി മുളങ്ങാശേരി, ഡോ. ജോളി പുത്തനങ്ങാടി, മാത്തച്ചൻ മാളിയേക്കൽ എന്നിവർ നേതൃത്വം നൽകുമെന്ന് ദ്വിശതാബ്ദി ആഘോഷങ്ങളുടെ പബ്ലിസിറ്റി കൺവീനർ ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കൽ അറിയിച്ചു.