പ്രതിഷേധപ്രകടനം നടത്തി
1572984
Friday, July 4, 2025 11:41 PM IST
മുണ്ടക്കയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൊക്കയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം 35-ാം മൈലിൽ പ്രതിഷേധപ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സണ്ണി ആന്റണി തുരുത്തിപ്പള്ളി, സണ്ണി തട്ടുങ്കൽ, സുരേഷ് ഓലിക്കൽ, സ്വർണലത അപ്പുക്കുട്ടൻ, അയൂബ് ഖാൻ കട്ടപ്ലാക്കൽ, സ്റ്റാൻലി സണ്ണി, സുനിത ജയപ്രകാശ്, ഷാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി.