ത​ല​യോ​ല​പ്പ​റ​മ്പ്:​പി​താ​വി​നെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. വ​ട​യാ​ർ ചാ​ക്കാ​ല കോ​ള​നി മ​ഞ്ഞ​ക്ക​ണ്ട​ത്തി​ൽ അ​ൻ​സാ​രി​യാ(37)​ണ് പോലീസ് പി​ടി​യി​ലാ​യ​ത്.

പി​താ​വ് ബ​ഷീ​ർ വി​ര​മി​ച്ച ഒ​ഴി​വി​ൽ മാ​ർ​ക്ക​റ്റി​ൽ ചു​മ​ട്ടു​ജോ​ലി വാ​ങ്ങി ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ അ​ൻ​സാ​രി പി​താ​വി​നെ മ​ർ​ദി​ക്കു​ക​യും ഫ്ലാ​സ്ക് ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക് അ​ടി​ച്ച് മു​റി​വേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് അൻസാ രിയെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.