കുട്ടിയുടെ കൈയിൽ വിൽപ്പനയ്ക്കായി കഞ്ചാവ് നൽകിയ യുവാവ് അറസ്റ്റിൽ
1573217
Saturday, July 5, 2025 7:16 AM IST
തലയോലപ്പറമ്പ്: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കൈവശം വിൽപ്പനയ്ക്കായി കഞ്ചാവ് ഏൽപ്പിച്ച പ്രതി അറസ്റ്റിൽ. വെള്ളൂർ വടകര മൂലയിടത്ത് വിപിൻദാസാ(24)ണ് തലയോലപ്പറമ്പ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 11നു വൈകുന്നേരം ഏഴോടെ തോന്നയ്ക്കൽ വടകര റോഡിൽ പയ്യപ്പള്ളി ഭാഗത്ത് പ്രായപൂർത്തിയാകാത്ത ഒരു കുട്ടി പോലീസ് വാഹനം കണ്ടു പരുങ്ങുകയും പാന്റിന്റെ പോക്കറ്റിൽനിന്ന് എന്തോ പുറത്തേക്ക് എടുക്കുന്നതും കണ്ട് പോലീസ് പരിശോധന നടത്തി.
പോക്കറ്റിൽനിന്ന് കണ്ടെടുത്ത പൊതിയിൽ 90 ഗ്രാം കഞ്ചാവാണെന്നു മനസിലാക്കി ചോദ്യം ചെയ്തപ്പോഴാണ് വിപിൻദാസ് വിൽപ്പനയ്ക്കായി കുട്ടിയുടെ കൈയിൽ ഏൽപ്പിച്ചതാണെന്ന് ബോധ്യപ്പെട്ടത്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ തലയോലപ്പറമ്പ് പോലീസ് വിപിൻദാസിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.