ആരോഗ്യവകുപ്പിനോടും ആശുപത്രി അധികൃതരോടും ചോദ്യങ്ങൾ ബാക്കി
1572938
Friday, July 4, 2025 11:40 PM IST
കോട്ടയം: ആരോഗ്യവകുപ്പിനോടും മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരോടും ചോദ്യങ്ങള്‍ ബാക്കി.
നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം തുറന്നുകൊടുക്കാന്‍ വൈകിയതിന് അധികൃതര്‍ ഉത്തരം പറഞ്ഞേപറ്റുവെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.
കാലപ്പഴക്കം ചെന്ന കെട്ടിടത്തിനു പകരം പണി പൂര്‍ത്തിയാക്കിയ എല്ലാ സജ്ജീകരണങ്ങളോടും കൂടിയ സര്‍ജിക്കല്‍ ബ്ലോക്ക് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാതിരുന്നത് എന്തുകൊണ്ട്.
അപകടമുണ്ടായപ്പോള്‍ ധൃതിപിടിച്ചാണ് രോഗികളെ മാറ്റിയത്. നേരത്തെ ഇതാകാമായിരുന്നു.
എന്തിനായിരുന്നു കാലതാമസം. ഉദ്ഘാടന മാമാങ്കത്തിന് കാത്തുനില്‍ക്കാതെ പുതിയ കെട്ടിടം പൊതുജനത്തിന് തുറന്നു കൊടുക്കുകയും രോഗികളെ നേരത്തെ മാറ്റുകയും ചെയ്തിരുന്നെങ്കില്‍ ബിന്ദുവിന് ഈ ഗതിയുണ്ടാകില്ലായിരുന്നു.