പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി ചതുര്‍ശതാബ്ദി ആഘോഷ സമാപനം ഇന്ന്
1573221
Saturday, July 5, 2025 7:18 AM IST
കോട്ടയം: പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ ചതുര്‍ശതാബ്ദി ആഘോഷ സമാപനം ഇന്നു നടക്കും. വൈകുന്നേരം 5.15നു ചേരുന്ന സമ്മേളനം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും.
തുടര്‍പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യപ്രഭാഷണവും നടത്തും. ചാണ്ടി ഉമ്മന്‍ എംഎല്‍എ സുവനീര്‍ പ്രകാശനം ചെയ്യും.