നാടകരചന ശില്പശാല സംഘടിപ്പിച്ചു
1573222
Saturday, July 5, 2025 7:21 AM IST
കടുത്തുരുത്തി: നാടക് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാടക രചന, സംവിധാനം എന്നിവ ഉള്‍കൊള്ളിച്ച് കളിത്തട്ട് എന്ന നാടക ശില്‍പ്പശാല നടത്തി. കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പ്പശാല നാടക് കോട്ടയം ജില്ലാ സെക്രട്ടറി കെ.എസ്. സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.രമേശന് വൈക്കം അധ്യക്ഷത വഹിച്ച യോഗത്തില്‍ ക്യാമ്പ് ഡയറക്ടര്‍ ജോസ് കല്ലറക്കല്‍ നാടകരചനാ സങ്കേതങ്ങളെയും എഴുത്തിന്റെ വഴികളെയും നാടക സംവിധാന നിര്‍വഹണത്തെക്കുറിച്ചും ക്ലാസെടുത്തു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ. അജയന്, കോട്ടയം മേഖലാ പ്രസിഡന്റ് കെ.പി. പ്രസാദ്, തലയോലപ്പറമ്പ് മേഖലാ സെക്രട്ടറി കെ.ജി. ചന്ദ്രന്, കടുത്തുരുത്തി മേഖലാ പ്രസിഡന്റ് കെ.എം. വിജയന് എന്നിവര്‍ ക്യാമ്പില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ബാബുരാജ് വട്ടക്കാട്ടില്‍, ജോഷി ചാക്കോ എന്നിവര്‍ ക്യാമ്പ് ഡിസൈനിംഗ് നടത്തി.