ചക്കാമ്പുഴ-കൊണ്ടാട് വഴി കൂടുതല്‍ ട്രിപ്പുകളുമായി കെഎസ്ആര്‍ടിസി
1572988
Friday, July 4, 2025 11:41 PM IST
ചക്കാമ്പുഴ: അറയാനിക്കല്‍ കവല, കൊണ്ടാട് പ്രദേശങ്ങളിലെ ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്ന കെഎസ്ആര്‍ടിസി ബസ് ട്രിപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിനെത്തുടര്‍ന്ന് യാഥാര്‍ഥ്യമായി. നിലവിലുള്ള ബസിനു പുറമേ ഒരു ബസ് കൂടി അനുവദിച്ചാണ് കൂടുതല്‍ ട്രിപ്പുകള്‍ ഈ റൂട്ടില്‍ നടത്തുന്നത്.
പുതിയ ഷെഡ്യൂള്‍ അനുസരിച്ച് രാവിലെ 6.30ന് പാലാ-ചക്കാമ്പുഴ-കൊണ്ടാട് -രാമപുരത്തിനും തിരിച്ച് വെള്ളിലാപ്പള്ളി-ചക്കാമ്പുഴ വഴി പാലായിലേക്കും, 7.40 ന് പാലാ-ചക്കാമ്പുഴ-കൊണ്ടാട് -രാമപുരത്തിനും തിരിച്ച് വെള്ളിലാപ്പള്ളി-ചക്കാമ്പുഴ-പാലാ -ഏറ്റുമാനൂര്‍ വഴി കോട്ടയത്തേക്കും സര്‍വീസ് നടത്തും. വൈകുന്നേരം 4.05നും 5.20 നും പുറപ്പെടുന്ന സര്‍വീസുകള്‍ ചക്കാമ്പുഴ-കൊണ്ടാട് വഴി രാമപുരത്ത് എത്തും.
ബസുകള്‍ ഓടിത്തുടങ്ങിയതോടെ സ്കൂള്‍, ഓഫീസ് സമയങ്ങളില്‍ ഈ മേഖലയില്‍ നിലനിന്നിരുന്ന യാത്രാക്ലേശത്തിന് പരിഹാരമായി. കാലങ്ങളായി മുടങ്ങിക്കിടന്ന ട്രിപ്പുകള്‍ പുനരാരംഭിക്കുന്നതിന് മുന്‍കൈയെടുത്ത മന്ത്രി റോഷി അഗസ്റ്റിനെ നാട്ടുകാര്‍ അഭിനന്ദിച്ചു.