ബിന്ദുവിന്റെ വീട് നവീകരിച്ചു നല്‍കുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു
1573258
Sunday, July 6, 2025 3:05 AM IST
തലയോലപ്പറമ്പ്: കോട്ടയം മെഡിക്കല്‍ കോളജില്‍ മരണമടഞ്ഞ ബിന്ദുവിന്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്കീം ആഭിമുഖ്യത്തില്‍ നവീകരിച്ചു നല്‍കുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു കുടുംബത്തെ അറിയിച്ചു.
ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും ഫോണില്‍ വിളിച്ചാണ് മന്ത്രി ഡോ. ബിന്ദു ഇക്കാര്യമറിയിച്ചത്. നാഷണല്‍ സര്‍വീസ് സ്കീം അധികൃതര്‍ എത്രയും വേഗംതന്നെ വേണ്ട നടപടികള്‍ എന്തൊക്കെയെന്ന് വിലയിരുത്തും. ഒട്ടും കാലതാമസം കൂടാതെതന്നെ ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും.
പ്രവൃത്തിയുടെ പുരോഗതി നാഷണല്‍ സര്‍വീസ് സ്കീം അധികൃതരുമായി ബന്ധപ്പെട്ട് വിലയിരുത്തുകയും ചെയ്യും - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.