പന്തംകൊളുത്തി പ്രകടനം നടത്തി
1573247
Sunday, July 6, 2025 3:04 AM IST
എലിക്കുളം: കോട്ടയം മെഡിക്കൽ കോളജിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ ഏകോപനത്തിന്റെ അനാസ്ഥയ്ക്കും സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരേ കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ കോലം കത്തിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയിംസ് ചാക്കോ ജീരകത്തിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പാലാ ബ്ലോക്ക് ജനറൽ സെക്രട്ടറി പി.ജെ. തോമസ് പാലക്കുഴിയിൽ, സെക്രട്ടറി ജിഷ്ണു പറപ്പള്ളിൽ, മെംബർമാരായ യമുന പ്രസാദ്, സിനിമോൾ കാക്കശേരി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗീതാ സജി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഗോപകുമാർ ഏലപ്പള്ളിൽ, സിജോ ചെമ്മനാട്ട്, ഇ.ആർ. ഷാജി ഇടത്തിപ്പറമ്പിൽ, നേതാക്കളായ ബിനു തലച്ചിറ, സെബാസ്റ്റ്യൻ മരുതൂർ, തോമസ് താഴത്തുവരിക്കയിൽ, സാലിക്കുട്ടി മരുതൂർ, മാത്യു ഇലഞ്ഞിമറ്റം, റോയി ഞുണ്ടന്മാക്കൽ, ജോഷി മാണാക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.