ക്നാനായ സമുദായം സീറോ മലബാര്‍ സഭയുടെ അവിഭാജ്യഘടകം: മാർ റാഫേൽ തട്ടിൽ
1573262
Sunday, July 6, 2025 3:05 AM IST
കോട്ടയം: ക്നാനായ സമുദായം സീറോ മലബാര്‍ സഭയുടെ അവിഭാജ്യഘടകമാണെന്നും സഭയിലെ പാരമ്പര്യങ്ങളുടെ മേല്‍ത്തരം കലവറയാണ് ക്നാനായ ഭദ്രാസനമെന്നും സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയുടെ ചതുര്‍ശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ്. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷതവഹിച്ചു. തുടര്‍ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യപ്രഭാഷണവും നടത്തി.
ചാണ്ടി ഉമ്മന്‍ എംഎല്‍എ സുവനീര്‍ പ്രകാശനം ചെയ്തു. പള്ളി വികാരി ഫാ. ബിബിന്‍ കണ്ടോത്ത്, മോന്‍സ് ജോസഫ് എംഎല്‍എ, സിനിമാതാരം ദിലീഷ് പോത്തന്, ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, ശ്രീജിത്ത് കെ. നമ്പൂതിരി, ഫാ. ജയിംസ് ചെരുവില്‍, ഫാ. ഏബ്രഹാം കരിപ്പിങ്ങാമ്പുറം, സിസ്റ്റര്‍ കൊച്ചുറാണി, ബിനു പല്ലോന്നില്‍ എന്നിവര്‍ പ്രസംഗിച്ചു.
ശതാബ്ദി ആഘോഷ സമാപനത്തോടനുബന്ധിച്ച് കിടങ്ങൂരില്‍നിന്നു പുന്നത്തുറയിലേക്ക് ചതുര് ശതാബ്ദി സമാപന റാലിയും നടന്നു. കിടങ്ങൂര്‍ എസ്എച്ച്ഒ കെ.എല്‍. മഹേഷ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. വാദ്യമേളങ്ങളും ഫ്ലോട്ടുകളും റാലി വര്‍ണാഭമാക്കി. വികാരി ഫാ. ബിബിന്‍ കണ്ടോത്ത്, ബിനു സ്റ്റീഫന്‍ പല്ലോന്നില്‍, ബിബീഷ് ഒലീക്കമുറി, സാബു ഒഴുങ്ങാലില്‍, സാബു വയലില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.