നിരണം തീര്‍ഥാടനം ഇന്ന്
1573490
Sunday, July 6, 2025 7:17 AM IST
ചങ്ങനാശേരി: അതിരൂപതയുടെ ആഭിമുഖ്യത്തില്‍ യുവദീപ്തി എസ്എംവൈഎം നേതൃത്വം നല്കുന്ന 19-ാംമത് നിരണം തീര്‍ഥാടനം ഇന്ന് നടത്തും. രാവിലെ ഏഴിന് മെത്രാപ്പോലീത്തന്‍ പള്ളിയിലെ മെത്രാന്മാ രുടെ കബറിട പള്ളിയില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം തീര്‍ഥാടനം ആരംഭിക്കും. കത്തിച്ച തിരി പ്രസിഡന്റ് അരുണ്‍ ടോം തോപ്പിലിനും യുവദീപ്തി പതാക ഡെപ്യൂട്ടി പ്രസിഡന്റ് എലിസബത്ത് വര്‍ഗീസിനും നല്കി അതിരൂപത വികാരി ജനറല്‍ മോണ്‍. ആന്റണി എത്തക്കാട്ട് തീര്‍ഥാടനം ഉദ്ഘാടനം ചെയ്യും.
അതിരൂപത ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട് ആമുഖപ്രസംഗവും കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിപ്പുരക്കല് അനുഗ്രഹപ്രഭാഷണവും നടത്തും. ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷന്, ളായിക്കാട്, ഇടിഞ്ഞില്ലം, വേങ്ങല്‍, കാവുംഭാഗം, പൊടിയാടിവഴി നിരണത്ത് എത്തും. തുടര്‍ന്ന് കല്‍വിളക്കില്‍ തിരിതെളിക്കും. അതിരൂപതയിലെ വിവിധ ഫൊറോനകളില്‍നിന്നുള്ള ആയിരക്കണക്കിനു യുവജനങ്ങള്‍ അണിനിരക്കും.
തീര്‍ഥാടകര്‍ തിരുശേഷിപ്പ് കൂടാരത്തിലെ പ്രാര്‍ഥനയ്ക്ക് ശേഷം നേര്‍ച്ചഭക്ഷണം സ്വീകരിക്കും. അതിരൂപത ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട് എന്താനാ പ്രാര്‍ഥനയും സന്ദേശവും നല്‍കും. ഫാ. ടോണി പുതുവീട്ടില്‍ക്കളം, ക്രിസ്റ്റി കെ. കുഞ്ഞുമോന്, സിസ്റ്റര്‍ തെരസിന, അലക്സ് മഞ്ഞുമേല്‍, ലാലിച്ചന്‍ മറ്റത്തില്‍, ക്രിസ്റ്റിന് സേവ്യര്‍, ജോയല്‍ ജോണ്‍ റോയി, ലൂസി ഫിലിപ്പോസ്, ഡെന്നി തോമസ്, റിയ പുന്നശേരി എന്നിവര്‍ നേതൃത്വം നല്‍കും.