ഇടിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നത് അവസാന ഘട്ടത്തിൽ
1573255
Sunday, July 6, 2025 3:04 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇടിഞ്ഞുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് പുരോഗമിക്കുന്നു. ജെസിബി ഉപയോഗിച്ച് കല്ലും മണ്ണും നീക്കം ചെയ്യുന്നത് നടന്നു വരികയാണ്.
ഇന്നുകൊണ്ട് കല്ലും മണ്ണും നീക്കം ചെയ്യുന്നത് പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിചാരിക്കുന്നതെന്ന് ആശുപത്രി ആർഎംഒ ഡോ. സാംക്രിസ്റ്റി മാമ്മൻ പറഞ്ഞു. ഇടിഞ്ഞുവീണ കെട്ടിടം പൊളിച്ചുനീക്കാൻ പിഡബ്ല്യുഡിയുടെ അനുമതിയായിട്ടില്ല. പിഡബ്ല്യുഡിയാണ് പൊളിച്ചു നീക്കേണ്ടത്.