കാറ്റും മഴയും: രാമപുരത്ത് നാശനഷ്ടം
1573243
Sunday, July 6, 2025 3:01 AM IST
രാമപുരം: പഞ്ചായത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും നാശനഷ്ടമുണ്ടായി. കപ്പ, വാഴ തുടങ്ങിയ കൃഷികള്‍ നശിക്കുകയും നിരവധി വീടുകളുടെ മുകളിലേക്ക് മരം ഒടിഞ്ഞുവീഴുകയും ചെയ്തു.
രാമപുരം-കൂത്താട്ടുകുളം റോഡില്‍ അമനകരയ്ക്കു സമീപം പുളിമരം കടപുഴകി വീണ് ഗതാഗതം തടസപ്പെടുകയും വൈദ്യുതിബന്ധം തകരാറിലാവുകയും ചെയ്തു.
അമനകര താന്നിയില്‍ ബെന്നിയുടെ വീടിന് മുകളിലേക്ക് ആഞ്ഞിലിമരം വീണു വീട് ഭാഗികമായി തകര്‍ന്നു. കൃഷി നശിച്ച കര്‍ഷകര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ കൃഷി വകുപ്പ് തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.