ശുചിമുറി മാലിന്യം തള്ളി
1573237
Sunday, July 6, 2025 3:01 AM IST
പാലാ: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ അരുണാപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് എതിര്‍വശം സാമൂഹികവിരുദ്ധര്‍ ശുചിമുറി മാലിന്യം തള്ളി.
ഇന്നലെ പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങിയവരാണ് മാലിന്യം തള്ളിയതു കണ്ടത്. നിരവധി ആളുകള്‍ കാല്‍നടയായി സഞ്ചരിക്കുന്ന ഭാഗത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. ആശുപത്രികളിലേക്കും സ്കൂളുകളിലേക്കും ആളുകള്‍ കാല്‍നടയായി സഞ്ചരിക്കുന്ന വഴി കൂടിയാണിത്.
സമീപത്തായി കുടിവെള്ളത്തിനായി ആശ്രയിക്കുന്ന നിരവധി ജലസ്രോതസുകളും സ്ഥിതിചെയ്യുന്നുണ്ട്. ഇവിടെ ഇതിനുമുമ്പും പലതവണ മാലിന്യം തള്ളിയിട്ടുണ്ട്. പ്രദേശത്ത് എത്രയും വേഗം സിസിടിവി കാമറ സ്ഥാപിക്കണമെന്നും സാമൂഹ്യവിരുദ്ധരെ പിടികൂടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.