കായലോരബീച്ചിലെ കൈയേറ്റം ഒഴിപ്പിക്കണം
1573493
Sunday, July 6, 2025 7:17 AM IST
വൈക്കം: കായലോര ബീച്ചിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കൗൺസിലർമാർ നഗരസഭാ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പുസമരം നടത്തി. ബീച്ചിൽ കൈയേറ്റം നടക്കുമ്പോഴും ഒരു നടപടിയും സ്വീകരിക്കാൻ നഗരസഭ തയാറാകുന്നില്ലെന്ന് കൗൺസിലർമാർ കുറ്റപ്പെടുത്തി.
നഗരസഭാ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ സമരം നഗരസഭ മ ുൻ ചെയർപേഴ്സൺ എസ്.ഇന്ദിരദേവി ഉദ്ഘാടനം ചെയ്തു.കെ. പി.സതീശൻ അധ്യക്ഷത വഹിച്ചു.പാർലമന്ററി പാർട്ടി ലീഡർ എസ്. ഹരിദാസൻ നായർ, കൗൺസിലർ കവിതാ രാജേഷ്, സിപിഎം ഏരിയാ കമ്മറ്റി അംഗം എം.സുജിൻ, വൈക്കം ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറി പി.സി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.