പൊൻകുന്നം എൻഎസ്എസ് യൂണിയനിൽ 3.34 കോടിയുടെ ബജറ്റ്
1573250
Sunday, July 6, 2025 3:04 AM IST
പൊൻകുന്നം: പൊൻകുന്നം എൻഎസ്എസ് യൂണിയന്റെ 88-ാം വാർഷികപൊതുയോഗവും ബജറ്റ് സമ്മേളനവും നടത്തി. യൂണിയൻ പ്രസിഡന്റും നായകസഭാംഗവുമായ എം.എസ്. മോഹൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പ്രവീൺ ആർ. നായർ റിപ്പോർട്ടും ബജറ്റും അവതരിപ്പിച്ചു.
യൂണിയന്റെ ഉടമസ്ഥതയിലുള്ള പുതിയകാവ് ദേവസ്വം, തൃപ്പാലപ്ര ദേവസ്വം, പൂതക്കുഴി ദേവസ്വം എന്നിവയുടേതുൾപ്പെടെ 3.34 കോടി രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്. 53 കരയോഗങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
യൂണിയൻ കമ്മിറ്റിയംഗങ്ങളായ എം.ജി. ബാലകൃഷ്ണൻനായർ, പി.കെ. ബാബുക്കുട്ടൻനായർ, കെ.പി. മുകുന്ദൻ, പി.വി. രാധാകൃഷ്ണൻനായർ, കെ.ആർ. രവീന്ദ്രനാഥ്, ജയകുമാർ ഡി. നായർ, കെ.എസ്. ജയകൃഷ്ണൻനായർ, എം.ജി. മോഹൻദാസ്, കെ.ആർ. സുരേഷ്ബാബു എന്നിവർ പ്രസംഗിച്ചു.