പാ​ലാ: ഏ​റ്റു​മാ​നൂ​ര്‍-​പൂ​ഞ്ഞാ​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ അ​രു​ണാ​പു​രം പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ന് എ​തി​ര്‍​വ​ശം സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ പ്ര​ഭാ​തസ​വാ​രി​ക്കി​റ​ങ്ങി​യ​വ​രാ​ണ് മാ​ലി​ന്യം ത​ള്ളി​യ​തു ക​ണ്ട​ത്. നി​ര​വ​ധി ആ​ളു​ക​ള്‍ കാ​ല്‍​ന​ട​യാ​യി സ​ഞ്ച​രി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും സ്‌​കൂ​ളു​ക​ളി​ലേ​ക്കും ആ​ളു​ക​ള്‍ കാ​ല്‍​ന​ട​യാ​യി സ​ഞ്ച​രി​ക്കു​ന്ന വ​ഴി കൂ​ടി​യാ​ണി​ത്.

സ​മീ​പ​ത്താ​യി കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന നി​ര​വ​ധി ജ​ല​സ്രോ​ത​സു​ക​ളും സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. ഇ​വി​ടെ ഇ​തി​നു​മു​മ്പും പ​ല​ത​വ​ണ മാ​ലി​ന്യം ത​ള്ളി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് എ​ത്ര​യും വേ​ഗം സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്നും സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ പി​ടി​കൂ​ട​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.