പെരിങ്ങുളം സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് തുടങ്ങി
1573562
Sunday, July 6, 2025 11:45 PM IST
പെരിങ്ങുളം: കുട്ടികൾക്ക് രസകരവും ആകര്‍ഷകവുമായ പഠനമേഖല സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെ പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനവും സ്പോക്കൺ ഇംഗ്ലീഷ് വർക്ക്ഷോപ്പും സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് മടുക്കാവിൽ നിർവഹിച്ചു. പ്രോഗ്രാമിന്റെ പ്രധാന ആകര്‍ഷണം അമേരിക്കയില്‍നിന്നുള്ള വിദഗ്ധ റിസോഴ്സ് പേഴ്സണ്‍മാരായ ക്രിസ്റ്റന്‍ ജോഷി, ആന്റണ്‍ ജോഷി, ഇസബല്‍ ജോഷി, ജയ്റോണ് ജോഷി എന്നിവരുടെ പങ്കാളിത്തമാണ്. ഇവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ച് ഇംഗ്ലീഷ് പഠനത്തിലെ നവീനരീതികള്‍ പരിചയപ്പെടുത്തി. രസകരമായ ഗെയിമുകള്‍, ഗ്രൂപ്പ് ചർച്ചകൾ, ട്യൂട്ടറിംഗ് സെഷനുകള്‍, മികച്ച പഠനോപകരണങ്ങളുടെ ലഭ്യത എന്നിവ ശ്രദ്ധേയമായി.
റിസോഴ്സ് ടീം വിദ്യാര്‍ഥികളെ സംഘപ്രവർത്തനങ്ങളിൽ പങ്കെടുക്കാനും രസകരമായ രീതികളിലൂടെ പുതിയ പഠനമാര്‍ഗങ്ങള്‍ അന്വേഷിക്കാനും പ്രോത്സാഹിപ്പിച്ചു.