സെന്റ് പീറ്റേഴ്സില്‍ പ്രതിഭാ സംഗമം
1573825
Monday, July 7, 2025 7:04 AM IST
കുറുമ്പനാടം: സെന്റ് പീറ്റേഴ്സ് സ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രതിഭാ സംഗമം ലൊറേറ്റ്സ് ഡേ 2025 അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. റാണി മരിയ തോമസ് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജര്‍ റവ. ഡോ. ജോബി കറുകപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ജയിംസ് കെ. മാളിയേക്കല്‍, ഹെഡ്മാസ്റ്റര് എം.സി. മാത്യു, പിടിഎ പ്രസിഡന്റ് ജയ്സണ്‍ ചെറിയാന്, എം.സി. ബിനു, ജോണിയാ ഗ്രേസ് ജോസഫ്, സുബിമോള്‍ സിബിച്ചന്, തെരേസ് തോമസ്, സോനു പ്രീത് എന്നിവര്‍ പ്രസംഗിച്ചു.