മെറിറ്റ് അവാര്‍ഡ് വിതരണം
1573824
Monday, July 7, 2025 7:04 AM IST
ചങ്ങനാശേരി: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിലും മറ്റ് മത്സര പരീക്ഷകളിലും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് പുതൂര്‍ പള്ളി മുസ്ലിം ജമാഅത്ത് വക മെറിറ്റ് അവാര്‍ഡും ജമാ അത്ത് മുന്‍ പ്രസിഡന്റ് തരകന് വീട്ടില്‍ ടി.എന്‍. അഹമ്മദ്കണ്ണ് റാവുത്തര്‍ മെമ്മോറിയല്‍ കാഷ് അവാര്‍ഡും വിതരണം ചെയ്തു.
കട്ടപ്പന ഡിവൈഎസ്പി നിഷാദ്മോന് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അഡ്വ. ടി.പി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം മുന്‍ മേധാവി ഡോ. എസ്. അബ്ദുല്‍ ഖാദര്‍, ജമാഅത്ത് സെക്രട്ടറി സാജിത് മുഹമ്മദ്, ഖജാന്‍ജി അഡ്വ. റിയാസ് മമ്മറാന്‍, തന്‍സിം ആലയില്‍, സിനാജ് പറക്കവെട്ടി എന്നിവര്‍ പ്രസംഗിച്ചു.