വാഹനമിടിച്ച് വീട്ടമ്മ മരിച്ചു
1573835
Monday, July 7, 2025 11:19 PM IST
രാമപുരം: പാലാ-തൊടുപുഴ റോഡില്‍ പിഴകിന് സമീപം ആറാംമൈലില്‍ പിക്കപ്പ് വാന്‍ ഇടിച്ച് വീട്ടമ്മ മരിച്ചു. പിഴക് വടക്കേക്കുന്നേല്‍ ദേവസ്യയുടെ ഭാര്യ എലിസബത്ത് (68) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടിനാണ് അപകടം നടന്നത്. മൂവാറ്റുപുഴയില്‍നിന്നു പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റില്‍ ഇടിച്ചശേഷം വഴിയിലൂടെ നടന്നുപോവുകയായിരുന്ന എലിസബത്തിനെ ഇടിച്ചതിനുശേഷം എതിര്‍വശത്തെ തിട്ടയിലിടിച്ച് നില്‍ക്കുകയായിരുന്നു.
പരേത കരിങ്കുന്നം മെയ്യാറ്റുംകുന്നേല് കുടുംബാംഗം. മക്കള്‍: ബിന്ദു, ബിനേഷ്. മരുമക്കള്‍ ബിജു, ജൂലി. സംസ്കാരം ഇന്നു രാവിലെ 11ന് പിഴക് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളിയില്‍.